Share this Article
News Malayalam 24x7
വന്ദേഭാരത് എക്‌സ്പ്രസിന്റെ ശുചിമുറിയില്‍ അടച്ചിരുന്ന യാത്രക്കാരനെ പുറത്തിറക്കി
വെബ് ടീം
posted on 25-06-2023
1 min read
Passenger in Vande Bharath Express Toilet

വന്ദേഭാരത് എക്‌സ്പ്രസിന്റെ ശുചിമുറിയില്‍ അടച്ചിരുന്ന യാത്രക്കാരനെ പുറത്തിറക്കി. ശുചിമുറിയുടെ പൂട്ട് തകര്‍ത്താണ് യുവാവിനെ പുറത്തിറക്കിയത്. യാത്രക്കാരന്‍ മുംബൈ സ്വദേശിയെന്ന് റെയില്‍വേ. കാസര്‍കോഡ് നിന്നു കയറിയ യാത്രക്കാരനെ ഷൊര്‍ണൂരില്‍ വെച്ചാണ് പുറത്തിറക്കിയത്.

ടിക്കറ്റെടുക്കാത്തതിനാല്‍ ഇയാൾ മനപ്പൂര്‍വം വാതിലടച്ച് ഇരുന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. ട്രെയിൻ കണ്ണൂരിൽ എത്തിയപ്പോൾ ശുചിമുറിയുടെ വാതിൽ തുറക്കാൻ ആർ പി എഫ് പരിശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories