രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കേസെടുത്തു. ക്രൈം ബ്രാഞ്ചാണ് കേസെടുത്തത്.യുവതികളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന കുറ്റത്തിനാണു കേസ്. മാങ്കൂട്ടത്തിനെതിരെ നിയമനടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.
രാഹുൽ മാങ്കൂട്ടത്തിനെതിരെ ലൈംഗികആരോപണങ്ങൾ ഉയർന്നിരുന്നുവെങ്കിലും ഇതുവരെയായിട്ടും ആരും പരാതി നൽകിയിരുന്നില്ല.മുഖ്യമന്ത്രിയുടെ ഓഫീസിൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും ഇത്തരത്തിലുളള പരാതികൾ വിവിധ സ്ത്രീകൾ ഉന്നയിച്ചിരുന്നു.