Share this Article
News Malayalam 24x7
10 കോടിയുടെ ലംബോര്‍ഗിനി ഓടിക്കൊണ്ടിരിക്കെ തീപ്പിടിച്ചു; വാഹനം പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടേത്; വീഡിയോ വൈറൽ
വെബ് ടീം
posted on 04-08-2025
1 min read
lamborgini

ബെംഗളൂരു: പത്ത് കോടി രൂപ വിലമതിയ്ക്കുന്ന ലംബോര്‍ഗിനി കാറിന് ഓടിക്കൊണ്ടിരിക്കെ തീപ്പിടിച്ചു. കന്നഡയിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സഞ്ജീവിന്റെ എവന്റഡോർ കാറിനാണ് തീപ്പിടിച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നഗരത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കെ വാഹനത്തിന്റെ പിന്‍ഭാഗത്തുനിന്ന് തീ ഉയരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വെള്ളം, ഫയർ എക്‌സ്റ്റിംഗ്യൂഷർ, മണൽ തുടങ്ങിയവ ഉപയോഗിച്ച് ആളുകൾ തീ അണയ്ക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. ഉടന്‍ തീയണച്ചതിനാൽ വലിയ അപകടം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.വാഹനം പൂര്‍ണമായും കത്തി നശിച്ചുവെന്ന അഭ്യൂഹം പടര്‍ന്നുവെങ്കിലും കാറിന് കാര്യമായ നാശമുണ്ടായിട്ടില്ലെന്ന് സഞ്ജീവ് വ്യക്തമാക്കി. വാഹനപ്രേമിയായ സഞ്ജീവിന് പത്തിലേറെ അത്യാഡംബര കാറുകളുണ്ട്. കഴിഞ്ഞ വര്‍ഷം മുംബൈയിലും ഓടിക്കൊണ്ടിരിക്കേ ലംബോര്‍ഗിനിയില്‍ തീപ്പിടിത്തമുണ്ടായിരുന്നു. പുതിയ സംഭവം കൂടിയായതോടെ കാറിന്റെ സുരക്ഷ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ച ആരംഭിച്ചിരിക്കുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories