ഹിമാചൽ പ്രദേശിലെ മന്ദി ജില്ലയിൽ കനത്ത മഴയിലും പ്രളയത്തിലും അഞ്ചു പേർ മരിച്ചു. 16 പേരെ കാണാതായി. സംസ്ഥാനത്ത് 11 മേഘവിസ്ഫോടനങ്ങളും നാല് മിന്നൽ പ്രളയവും ഒരു മണ്ണിടിച്ചിലുമാണ് ഉണ്ടായത്. ഇതിൽ ഭൂരിഭാഗവും മന്ദി ജില്ലയിലാണ്. തിങ്കളാഴ്ച വൈകുന്നേരം മുതൽ 253.8 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. മഴയെ തുടർന്ന് സംസ്ഥാനത്ത് 406 റോഡുകൾ അടച്ചിട്ടിട്ടുണ്ട്, ഇതിൽ 248 എണ്ണം മന്ദി ജില്ലയിലാണ്. കനത്ത മഴയെത്തുടർന്നുണ്ടായ മേഘവിസ്ഫോടനങ്ങളും പെട്ടെന്നുള്ള വെള്ളപ്പൊക്കവും ജില്ലയിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായി. NDRF, സംസ്ഥാന ദുരന്ത നിവാരണ സേന , പൊലീസ് തുടങ്ങിയവർ ജില്ലയിൽ തിരച്ചിൽ തുടരുകയാണ്.