മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്തെ ഒരു ആശുപത്രിക്ക് നേരെ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 31 പേർ കൊല്ലപ്പെടുകയും 63 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.
ഡിസംബർ 28-ന് മ്യാൻമറിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജ്യത്തെ വിമതർക്കെതിരെ സൈന്യം ആക്രമണങ്ങൾ ശക്തമാക്കുന്നത്. റാഖൈൻ സംസ്ഥാനത്തെ ഒരു ആശുപത്രിക്ക് നേരെയാണ് സൈന്യം വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ കെട്ടിടങ്ങൾക്ക് വലിയ നാശനഷ്ടമുണ്ടായി.
രാജ്യത്തെ വിമത ഗ്രൂപ്പുകൾക്ക് നേരെ സൈന്യം നടപടികൾ തുടരുന്നതിനിടെയാണ് ഈ ആക്രമണം. കഴിഞ്ഞയാഴ്ച ഒരു ചായക്കടയിൽ സൈന്യം നടത്തിയ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണ പരമ്പരകൾ മ്യാൻമറിലെ തിരഞ്ഞെടുപ്പ് അന്തരീക്ഷത്തെ കൂടുതൽ കലുഷിതമാക്കിയിരിക്കുകയാണ്.