ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണക്കവർച്ചാ വിഷയം പാർലമെന്റിൽ സജീവമായി ചർച്ചയാക്കാൻ യുഡിഎഫ് എംപിമാർ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ 10:30 ന് പാർലമെന്റ് കവാടത്തിൽ യുഡിഎഫ് എംപിമാർ പ്രതിഷേധിക്കും.ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിലാണ് ഈ പ്രതിഷേധം. സംസ്ഥാനത്തെ എസ്ഐടി അന്വേഷണത്തിന് തടസ്സങ്ങളുണ്ടെന്നും, അതിനാൽ കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് യുഡിഎഫ് എംപിമാർ പ്രതിഷേധിക്കുന്നത്. നേരത്തെ, കെ.സി. വേണുഗോപാലും ഹൈബി ഈഡനും വിഷയം ലോക്സഭയിൽ ഉന്നയിച്ചിരുന്നു.