ദേവസ്വം ബോര്‍ഡുകളിലെ ഭരണം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ സമ്പന്നരായ ഭക്തരില്‍ നിന്ന് പണം തട്ടുന്ന ദേവസ്വം ജീവനക്കാരും ഇടനിലക്കാരും ഉള്‍പ്പെടുന്ന ഗൂഢസംഘങ്ങള്‍ വിളയാടുകയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശിച്ചു. എസ്ന്‍ഡിപി യോഗം മുഖപത്രമായ യോഗനാദത്തില്‍ എഴുതിയ ലേഖനത്തിലാണ് വെള്ളാപ്പള്ളിയുടെ വിമര്‍ശനം. കെട്ടകാര്യങ്ങളാണ് ദേവസ്വം ഭരണത്തില്‍ നടക്കുന്നത്. അതിന്റെ പഴി സര്‍ക്കാരുകള്‍ ഏറ്റെടുക്കേണ്ടി വരികയും ചെയ്യുന്നു.ഭക്തര്‍ക്ക് ശാന്തിയും സമാധാനവും നല്‍കേണ്ട സ്ഥലങ്ങളാണ് ആരാധനാലയങ്ങള്‍. എന്നാല്‍ വേദനിപ്പിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തേക്ക് വരുന്നത്. മതേതര രാഷ്ട്രത്തില്‍ ക്ഷേത്രഭരണത്തില്‍ മാത്രം സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകേണ്ട കാര്യമില്ലെന്നും ലേഖനത്തില്‍ വെള്ളാപ്പള്ളി നടേശന്‍ പറയുന്നു.