Share this Article
News Malayalam 24x7
വോട്ടര്‍ അധികാര്‍ യാത്രയ്ക്കിടെ രാഹുലിന്റെ ജീപ്പ് പൊലീസുകാരന്റെ കാലിൽ കയറിയിറങ്ങി; ജനങ്ങളെ ഞെരിച്ചമർത്തുന്ന യാത്രയെന്ന് പരിഹാസവുമായി ബിജെപി
വെബ് ടീം
19 hours 41 Minutes Ago
1 min read
RAHUL GANDHI

പട്‌ന: ബിഹാറില്‍ വോട്ടര്‍ അധികാര്‍ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയുടെ വാഹനം പൊലീസുകാരന്റെ കാലിലൂടെ കയറിയിറങ്ങി. നവാഡയില്‍ വച്ചാണ് സംഭവം. യാത്രയുടെ ഭാഗമായി രാഹുല്‍ സഞ്ചരിച്ചിരുന്ന തുറന്ന ജീപ്പ്, പൊലീസ് കോണ്‍സ്റ്റബിളിന്റെ കാല്‍പാദത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.അപകടത്തിന് പിന്നാലെ മറ്റ് പോലീസുകാരും വോട്ടര്‍ അധികാര്‍ യാത്രയില്‍ പങ്കെടുക്കാനെത്തിയവരും ചേര്‍ന്ന് പോലീസുകാരനെ വാഹനത്തിന്റെ അടിയില്‍നിന്ന് പുറത്തേക്ക് വലിച്ചുമാറ്റി.സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. അതേസമയം, അപകടം ശ്രദ്ധയില്‍പ്പെട്ട രാഹുല്‍, പരിക്കേറ്റ പോലീസുദ്യോഗസ്ഥന് നല്‍കാന്‍ വെള്ളക്കുപ്പി അനുയായികള്‍ക്ക് കൈമാറുന്നതും ദൃശ്യങ്ങളിലുണ്ട്. രാഹുല്‍ പിന്നീട് പോലീസുകാരനെ കാണുകയും വിവരങ്ങള്‍ ആരായുകയും ചെയ്തു.അതേസമയം, അപകടം ശ്രദ്ധയില്‍പ്പെട്ട രാഹുല്‍, പരിക്കേറ്റ പൊലീസുദ്യോഗസ്ഥന് നല്‍കാന്‍ വെള്ളക്കുപ്പി അനുയായികള്‍ക്ക് കൈമാറുന്നതും ദൃശ്യങ്ങളിലുണ്ട്. രാഹുല്‍ പിന്നീട് പൊലീസുകാരനെ കാണുകയും വിവരങ്ങള്‍ ആരായുകയും ചെയ്തു. 

അതേ സമയം  പരിക്കേറ്റ കോണ്‍സ്റ്റബിളിന്റെ അവസ്ഥ എന്തെന്ന് അറിയാന്‍ രാഹുല്‍ വാഹനത്തില്‍നിന്ന് താഴെയിറങ്ങിയില്ലെന്നും അദ്ദേഹത്തിന്റേത് ജനങ്ങളെ ഞെരിച്ചമര്‍ത്തുന്ന യാത്രയാണെന്നും ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല സാമൂഹികമാധ്യമമായ എക്‌സില്‍ ആരോപിച്ചു.

രാഹുലിന്റെ വാഹനം കോൺസ്റ്റബിളിന്റെ കാലിലൂടെ കയറിയിറങ്ങുന്ന വീഡിയോ ഇവിടെ ക്ലിക്ക് ചെയ്തു കാണാം


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories