Share this Article
KERALAVISION TELEVISION AWARDS 2025
റഷ്യയുമായുള്ള രണ്ട് വര്‍ഷത്തെ യുദ്ധത്തില്‍ 31,000 സൈനികര്‍ കൊല്ലപ്പെട്ടതായി വ്ലാഡിമിർ സെലിൻസ്കി
Vladimir Zelinsky claimed that 31,000 soldiers were killed in the two-year war with Russia

റഷ്യയുമായുള്ള രണ്ട് വര്‍ഷത്തെ യുദ്ധത്തില്‍ 31,000 സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കി. യുദ്ധം മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലായിരുന്നു പ്രസിഡന്റിന്റെ പ്രതികരണം. 

രണ്ട് വര്‍ഷത്തെ റഷ്യയുമായുള്ള യുദ്ധത്തില്‍ 31000 യുക്രെയ്ന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി വ്‌ളാഡിമര്‍ സെലന്‍സ്‌കി. തങ്ങളുടെ രാജ്യത്തിന്റെ വിജയം പാശ്ചാത്യ പിന്തുണയെ ആശ്രയിച്ചിരിക്കുന്നുവെന്നും അമേരിക്ക ഒരു നിര്‍ണായക സൈനിക സഹായ പാക്കേജിന് അംഗീകാരം നല്‍കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും സെലന്‍സ്‌കി പറഞ്ഞു.

റഷ്യന്‍ സൈനിക പദ്ധതിയെ സഹായിക്കുമെന്നതിനാല്‍ യുദ്ധത്തില്‍ പരിക്കേറ്റ സൈനികരുടെ എണ്ണം വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ഓരോ നഷ്ടവും ഞങ്ങള്‍ക്ക് വലിയ നഷ്ടമാണ്. ഇരുപക്ഷവും സൈനികരുടെ മരണം കുറയ്ക്കുമെന്ന് വിശ്വസിക്കപ്പെടുന്നു വ്‌ളാഡിമര്‍ സെലന്‍സ്‌കി വ്യക്തമാക്കി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories