Share this Article
News Malayalam 24x7
മന്ത്രിസഭാ യോഗം ഇന്ന് ചേരും
Cabinet meeting will be held today

മന്ത്രിസഭാ യോഗം ഇന്ന് ചേരും. രാവിലെ ഒൻപതരയ്ക്ക് ചേരുന്ന യോഗത്തിൽ സിംഗപ്പൂരിൽ നിന്ന് ഓൺ ലൈനായി മുഖ്യമന്ത്രി പങ്കെടുക്കും. സ്വകാര്യ ആവശ്യങ്ങള്‍ക്കായി മുഖ്യമന്ത്രിയും കുടുംബവും വിദേശ യാത്ര പോയത് കാരണം കഴിഞ്ഞയാഴ്ച ക്യാബിനറ്റ് ചേർന്നിരുന്നില്ല.

ഓണ്‍ലൈനായി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുമെന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും, പിന്നീട് യോഗം മാറ്റിവയ്ക്കുകയായിരുന്നു.യാത്ര കഴിഞ്ഞ് 21 ന് മുഖ്യമന്ത്രി കേരളത്തില്‍ മടങ്ങിയെത്തും. അതേസമയം യാതൊരു അറിയിപ്പുമില്ലാതെ മുഖ്യമന്ത്രി വിദേശ യാത്രക്ക് പോയതിൽ രൂക്ഷ വിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories