Share this Article
Union Budget
രാഹുൽ ഗാന്ധിക്കെതിരേ വിവാദ പോസ്റ്റ്; ബിജെപി ഐടി സെല്ലിനെതിരേ കേസെടുത്തു
വെബ് ടീം
posted on 24-04-2025
1 min read
BJP IT CELL

ബംഗളൂരു: ജമ്മു കശ്മീരിലെ പഹൽഗാമിൽ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തെയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനത്തെയും ബന്ധിപ്പിച്ച് സമൂഹ മാധ‍്യമത്തിൽ പോസ്റ്റുമായി രംഗത്തെത്തിയ ബിജെപി ഐടി സെല്ലിനെതിരേ കേസെടുത്തു.'ഓരോ തവണയും രാഹുൽ ഗാന്ധി രാജ‍്യം വിട്ട് പോവുമ്പോൾ നാട്ടിൽ കുഴപ്പങ്ങളുണ്ടാകുന്നുവെന്നായിരുന്നു പോസ്റ്റ്'.കർണാടക ബിജെപിയുടെ എക്സ് പേജിലായിരുന്നു വിവാദ പോസ്റ്റ്.

പിന്നാലെ പോസ്റ്റിനെതിരേ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തുകയും പരാതി നൽകുകയായിരുന്നു.തുടർന്ന് ബംഗളൂരു ഹൈഗ്രൗണ്ട്സ് പൊലീസ് ബിഎൻഎസ് 196, 353 (2) തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തു.രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ ബിജെപി ഐടി സെൽ വ‍്യാജ വാർത്ത പ്രചരിപ്പിക്കുകയാണെന്നാണ് കോൺഗ്രസ് നൽകിയ പരാതിയിൽ പറ‍യുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories