Share this Article
News Malayalam 24x7
വിവാഹവേദിയിൽ നവവധുവിന് വെടിയേറ്റു; 18കാരിയ്ക്ക് ഗുരുതര പരിക്ക്
വെബ് ടീം
posted on 25-02-2026
1 min read
ARATIHI

ബക്സർ: ബിഹാറിൽ വിവാഹവേദിയിൽ വധുവിന് വെടിയേറ്റു. ചൌസ നഗർ സ്വദേശിനിയായ പതിനെട്ടുകാരി ആരതി കുമാരിയ്ക്കാണ് വെടിയേറ്റത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ആരതിയുടെ അയൽവാസിയായ ദീൻബന്ധുവാണ് വെടിയുതിർത്തത്.വിവാഹവേദിയിൽ വരനോടൊപ്പം നിൽക്കുകയായിരുന്ന ആരതിയെ അതിഥികൾക്കിടയിൽ നിന്നെത്തിയ ദീൻബന്ധു വെടിവെക്കുകയായിരുന്നു. ഇയാൾ ആരതിയുടെ മുൻകാമുകനാണെന്നാണ് ലഭിക്കുന്ന വിവരം.

പ്രണയനൈരാശ്യം കാരണം വെടിയുതിർത്തതാകാമെന്നാണ് പോലീസ് നിഗമനം.വിവാഹചടങ്ങുകൾക്കിടയിൽ ആരതിയുടെ സഹോദരി വരന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തിയ ശേഷം ആരതിയുടെ അടുത്തേക്ക് നീങ്ങുന്ന സമയത്താണ് വെടിവെപ്പുണ്ടായത്. ആരതിയുടെ വയറിലാണ് വെടിയേറ്റത്. സംഭവത്തിനു പിന്നാലെ പ്രതി ദീൻബന്ധു  ഒളിവിൽ പോയി .



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories