Share this Article
KERALAVISION TELEVISION AWARDS 2025
പാകിസ്ഥാന്റെ സംയുക്ത പ്രതിരോധ സേനാ മേധാവിയായി കരസേനാ മേധാവി അസിം മുനീറിനെ നിയമിച്ചു
Chief Asim Munir

പാകിസ്താൻ കരസേനാ മേധാവിയായിരുന്ന ജനറൽ അസിം മുനീറിനെ സംയുക്ത പ്രതിരോധ സേനാ മേധാവിയായി (Joint Chiefs of Staff Committee Chairman) നിയമിച്ചു. പാകിസ്താൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയാണ് നിയമനത്തിന് അംഗീകാരം നൽകിയത്. അഞ്ച് വർഷത്തേക്കാണ് നിയമനം. കഴിഞ്ഞ മാസം അവസാനം കരസേനാ മേധാവി സ്ഥാനത്ത് നിന്ന് വിരമിച്ചതിന് പിന്നാലെയാണ് പുതിയ പദവിയിലേക്ക് അദ്ദേഹത്തെ തിരഞ്ഞെടുത്തത്.

ഈ പുതിയ പദവിയോടെ പാകിസ്താന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി അസിം മുനീർ മാറിയിരിക്കുകയാണ്. സേനകൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമനം. ഇതിനായി ഭരണഘടനാ ഭേദഗതിയിലൂടെ സർക്കാർ പുതിയൊരു പദവി സൃഷ്ടിച്ചാണ് മുനീറിനെ നിയമിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇതോടൊപ്പം എയർ ചീഫ് മാർഷൽ സഹീർ അഹമ്മദ് ബാബറിന്റെ കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടി നൽകാനും തീരുമാനമായിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories