സിപിഐഎം 24 ആം പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്ത പൊളിറ്റ് ബ്യൂറോയുടെ ആദ്യ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ഡല്‍ഹിയിലെത്തി. പ്രകാശ് കാരാട്ടടക്കം ആറ് നേതാക്കള്‍ പൊളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിഞ്ഞ സാഹചര്യത്തില്‍ പിബി അംഗങ്ങളുടെ ചുമതലകള്‍ തീരുമാനിക്കുന്നതില്‍ ചര്‍ച്ച നടക്കും. പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതിഗതികള്‍ യോഗം വിലയിരുത്തും. വരാനിരിക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണമെന്നതിലും പൊളിറ്റ് ബ്യൂറോയില്‍ ചര്‍ച്ച നടക്കും.