 
                                 
                        കേരളത്തിന് ജിഎസ്ടി വിഹിതം നൽകാൻ തടസ്സം കൃത്യമായ കണക്കുകൾ നൽകാത്തതാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. ജി എസ് ടി വിഹിതം സംബന്ധിച്ച് രണ്ടുതവണ ആവശ്യപ്പെട്ടിട്ടും കേരളം മറുപടി നൽകിയില്ലെന്നും ധനകാര്യ കമ്മീഷന്റെ നിർദ്ദേശം പാലിക്കുന്നവർക്ക് കൃത്യമായി ഗ്രാന്റ് നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വിഹിതം കിട്ടിയശേഷം സംസ്ഥാനം പദ്ധതികളുടെ പേര് മാറ്റുന്നുവെന്നും മന്ത്രി വിമർശിച്ചു. കൂടാതെ സംഭരിച്ച നെല്ലിന്റെ പണം കർഷകർക്ക് നൽകേണ്ടത് സംസ്ഥാന സർക്കാരാണെന്നും കേന്ദ്ര ധനമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    