Share this Article
Union Budget
യുവ മോഡൽ അഞ്ജലി വീടിനുള്ളിൽ മരിച്ച നിലയിൽ; ഫോൺ കസ്റ്റഡിയിലെടുത്ത് പൊലീസ്
വെബ് ടീം
4 hours 17 Minutes Ago
1 min read
anjali

സൂറത്ത്: യുവമോഡൽ അഞ്ജലി വർമോറയെ (23) മരിച്ച നിലയിൽ കണ്ടെത്തി.ഗുജറാത്തിലെ സൂറത്തിൽനിന്നുള്ള മോഡലാണ്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. വീടിനുള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്. . അഞ്ജലി മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. പൊലീസ് അ‍ഞ്ജലിയുടെ ഫോൺ രേഖകൾ പരിശോധിക്കുന്നുണ്ട്. ബന്ധുക്കളിൽനിന്ന് മൊഴിയെടുത്തു.

പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories