Share this Article
News Malayalam 24x7
തായ്‌ലാൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി
വെബ് ടീം
posted on 14-08-2024
1 min read
Thailand PM FILE

ബാങ്കോക്ക്: തായ്‌ലാൻഡിൽ പ്രധാനമന്ത്രി സെറ്റ താവിസിനെ കോടതി പുറത്താക്കി. ഭരണഘടന ലംഘിച്ചതിനാണ് നടപടി. ജയിൽശിക്ഷ അനുഭവിച്ച മുൻ അഭിഭാഷകനെ മന്ത്രിസഭയിൽ നിയമിച്ച കുറ്റത്തിനാണു തായ് ഭരണഘടനാ കോടതിയുടെ നടപടി. സെറ്റ ധിക്കാരപൂർവം രാഷ്ട്രീയ ധാർമികതയും നിയമങ്ങളും ലംഘിച്ചെന്നും കോടതി വിമർശിച്ചു. റിയൽ എസ്റ്റേറ്റ് ഭീമനായ സെറ്റ (67) 2023 ഓഗസ്റ്റിലാണ് തായ് പ്രധാനമന്ത്രിയായത്.

കഴിഞ്ഞവർഷം നടന്ന തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ മൂവ് ഫോർവേഡ് പാർട്ടി പിരിച്ചുവിടുകയും അതിന്റെ നേതാക്കൾക്കു 10 വർഷം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തതിനു പിന്നാലെയാണു കോടതി പ്രധാനമന്ത്രിയെയും പുറത്താക്കുന്നത്. കോടതിയുടെ ഒമ്പതംഗ ബെഞ്ചിൽ‍ 5 പേരും സെറ്റയെ പുറത്താക്കുന്നതിനെ അനുകൂലിച്ചു. 16 വർഷത്തിനുള്ളിൽ തായ് ഭരണഘടനാ കോടതി പുറത്താക്കുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയാണു സെറ്റ. പുതിയ പ്രധാനമന്ത്രിയെ പാർലമെന്റ് തെരഞ്ഞെടുക്കുന്നതുവരെ ഇടക്കാല നേതാവിനെ തെരഞ്ഞെടുക്കുമെന്നും കോടതി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories