Share this Article
KERALAVISION TELEVISION AWARDS 2025
പാര്‍ലമെന്റ്‌ വര്‍ഷകാല സമ്മേളനം; നാലാം ദിനവും പ്രക്ഷുബ്ധമായേക്കും
Parliament Monsoon Session Day 4

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ നാലാം ദിനമായ ഇന്നും ഇരുസഭകളും പ്രക്ഷുബ്ധമാകും. ബിഹാറിലെ വോട്ടര്‍ പട്ടിക ബഹിഷ്‌കരണത്തില്‍ ഇന്നും പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രങ്ങളും കറുത്ത ബാന്‍ഡുകളും ധരിച്ചാണ് പ്രതിപക്ഷ എംപിമാര്‍ ഇന്നലെ പാര്‍ലമെന്റിലെത്തിയത്. 


അതേ സമയം പഹല്‍ഗാം , ഓപറേഷന്‍ സിന്ദൂര്‍ വിഷയങ്ങളില്‍ 16 മണിക്കൂര്‍ ചര്‍ച്ച അടുത്തയാഴ്ച നടക്കും. ലോക്‌സഭയില്‍ 28 നും രാജ്യസഭയില്‍ 29 നുമാണ് ചര്‍ച്ച നടക്കുക. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ചര്‍ച്ചയ്ക്ക് മറുപടി പറയും. പ്രധാനമന്ത്രിയും ചര്‍ച്ചയില്‍ പങ്കെടുത്തേക്കുമെന്ന് സൂചനയുണ്ട്. 


ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജിവച്ച സാഹചര്യത്തില്‍ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനായി നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പകരക്കാരനെ തീരുമാനിക്കുന്നതിനായി ബിജെപി നേതൃതലത്തിലും ചര്‍ച്ചകള്‍ ആരംഭിച്ചു. ശനിയാഴ്ച ചേരുന്ന എന്‍ഡിഎ യോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories