18 ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കി ആക്‌സിയം നാല് ദൗത്യം ഇന്ന് ഭൂമിയിലേക്ക് മടങ്ങും. ഇന്ത്യന്‍ സമയം വൈകീട്ട് 4.35 നാണ് പേടകത്തിന്റെ അണ്‍ഡോക്കിംഗ് നടക്കുക. സംഘം ബഹിരാകാശനിലയത്തിലെത്തിയ അതേ ഡ്രാഗണ്‍ പേടകത്തില്‍ തന്നെയാണ് മടക്കയാത്രയും. ഉച്ചയ്ക്ക് 2.45 ന് ദൗത്യസംഘം പേടകത്തിനകത്ത് കയറി ഹാച്ച് അടയ്ക്കും. 22 മണിക്കൂറാണ് മടക്കയാത്രയുടെ ദൈര്‍ഘ്യം. ഇന്ത്യന്‍ സമയം ഉച്ച കഴിഞ്ഞ് 3 മണിക്കാണ് പേടകം ഭൂമിയിലിറങ്ങുക. കാലിഫോര്‍ണിയയ്ക്കടുത്ത് പസഫിക് സമുദ്രത്തിലാണ് പേടകം സ്പ്ലാഷ്ഡൗണ്‍ ചെയ്യുക. പ്രത്യേക ക്വാറന്റീനും ബയോഡോമും അടക്കമുള്ള പതിനാലു ദിവസത്തെ പുനരധിവാസത്തിന് ശേഷമായിരിക്കും സംഘാംഗങ്ങള്‍ പുറത്തിറങ്ങുക. നിരവധി തവണ മാറ്റിവച്ചതിന് ശേഷം ജൂണ്‍ 25 നാണ് ആക്‌സിയം ദൗത്യം കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് പുറപ്പെട്ടത്. ജൂണ്‍ 26ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയ ദൗത്യസംഘം നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ നാല് ദിവസം അധികം നിലയത്തില്‍ ചെലവഴിച്ചാണ് ഭൂമിയിലേക്ക് മടങ്ങുന്നത്. അമേരിക്ക ആസ്ഥാനമായുള്ള ആക്സിയം സ്പേസും സ്പേസ് എക്സും ഐഎസ്ആര്‍ഒയും നാസയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും ചേര്‍ന്നുള്ള സംയുക്ത ദൗത്യമാണ് ആക്സിയം 4.