Share this Article
News Malayalam 24x7
യുക്രൈനില്‍ കൂറ്റന്‍ ഡാം തകര്‍ന്നു;വരും മണിക്കൂറുകൾ നിർണ്ണായകം/Video
വെബ് ടീം
posted on 06-06-2023
1 min read
UKRAINE DAM DESTROYED

യുക്രൈനില്‍ കൂറ്റന്‍ ഡാം തകര്‍ന്നു. ദക്ഷിണ യുക്രൈനിലെ ഖേഴ്‌സണിലെ കഖോവ്ക ഹൈഡ്രോ ഇലക്ട്രിക് പവര്‍ പ്ലാന്റിലെ ഡാമാണ് ചൊവ്വാഴ്ച തകര്‍ന്നത്. ഡാമിന് നേരെ റഷ്യ നടത്തിയ ആക്രമണമാണ് ദുരന്തത്തിന് കാരണമെന്ന് യുക്രൈന്‍ ആരോപിച്ചു. മേഖലയില്‍ നിന്ന് പതിനായിരം പേരെ ഒഴിപ്പിച്ചിട്ടുണ്ട്.

സോവിയറ്റ് യൂണിയന്റെ കാലത്ത് നിര്‍മ്മിച്ച കൂറ്റന്‍ ഡാം ആണിത്. തുടര്‍ച്ചയായ സ്‌ഫോടനങ്ങളിലൂടെ അണക്കെട്ടു തകരുന്നതിന്റെ വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 30 മീറ്റര്‍ ഉയരവും 3.2 കിലോമീറ്റര്‍ നീളവുമുള്ള അണക്കെട്ട് നിപ്രോ നദിക്കു കുറുകെ 1956ലാണ് നിര്‍മിച്ചത്. ക്രിമിയയിലെ വിവിധയിടങ്ങളിലേക്കുള്ള ജലവിതരണം നടക്കുന്നതും ഈ അണക്കെട്ടില്‍ നിന്നാണ്. 2014 മുതല്‍ റഷ്യന്‍ നിയന്ത്രണത്തിലാണ് അണക്കെട്ട് പ്രവര്‍ത്തിക്കുന്നത്.

അടുത്ത അഞ്ചു മണിക്കൂര്‍ യുക്രൈന് നിര്‍ണായകമാണ്. വെള്ളം ഒഴുകിയെത്താന്‍ സാധ്യതയിലുള്ള മേഖലകളില്‍ നിന്ന ആളുകളെ ഒഴിപ്പിക്കുന്നുണ്ട്. തങ്ങളാണ് ഡാം തകര്‍ത്തത് എന്ന ആരോപണം തള്ളി റഷ്യന്‍ സൈന്യം രംഗത്തെത്തിയിട്ടുണ്ട്. സ്‌ഫോടനത്തിന് പിന്നില്‍ യുക്രൈന്‍ ആണെന്നാണ് റഷ്യ പറയുന്നത്. ഖേഴ്‌സണ്‍ നഗരത്തിന്റെ നിയണ്രെം നിലവില്‍ റഷ്യയുടെ കൈവശമാണ്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories