സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ ചേരും. വോട്ടര്‍ പട്ടിക വിവാദം, ബിഹാര്‍ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ ചര്‍ച്ചയാകും. കേരളത്തിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സാധ്യതയില്ല.
ഒരു ദിവസത്തേക്കാണ് പോളിറ്റ് ബ്യൂറോ ഇന്ന് ചേരുന്നത്. ബീഹാര്‍ തിരഞ്ഞെടുപ്പ്, വോട്ടര്‍ പട്ടികയില്‍ ഇന്ത്യ മുന്നണിയെടുക്കേണ്ട നിലപാട് എന്നിവ ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയില്‍ സിപിഐഎം എടുക്കേണ്ട നിലപാടാണ് മുഖ്യവിഷയം. പാര്‍ട്ടി ഇതിനോടകം തന്നെ ഒരു പ്രാവശ്യം ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഇന്ത്യ മുന്നണിയില്‍ ബീഹാറില്‍ മത്സരിക്കുന്നതിനായി സിപിഐഎം സീറ്റ് ആവശ്യപ്പെടും.
ബീഹാര്‍ ഉള്‍പ്പെടെയുള്ള വടക്കന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനം എടുത്തിരുന്നു.
കേരളത്തില്‍ നിന്നുള്ള പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയതോടെ പാര്‍ട്ടി ഒറ്റയ്ക്കും ഇന്ത്യ സഖ്യത്തോട് ചേര്‍ന്നും എന്്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യത്തില്‍ ചര്‍ച്ച ഉണ്ടാകും. പ്രത്യേകിച്ചും തൃശൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വോട്ടര്‍പട്ടിക വിവാദം കാത്തുനില്‍ക്കുന്ന സാഹചര്യത്തില്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കുന്ന സമയത്ത് വോട്ടര്‍ പട്ടിക ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ പിടിച്ച് ശക്തമായ പ്രചരണം നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയും സിപിഐഎം നേതാക്കള്‍ പങ്കുവയ്ക്കുന്നുണ്ട്.
അതേ സമയം കേന്ദ്ര നേതൃത്വത്തിന് നല്‍കിയ സാമ്പത്തിക ഇടപാട് സംബന്ധിച്ച പരാതി പുറത്തുവന്ന സംഭവം ഈ പോളിറ്റ് ബ്യുറോ യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ സാധ്യതയില്ല. കാര്യങ്ങള്‍ സംസ്ഥാന സമിതിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും ചര്‍ച്ച ചെയ്യുന്ന കാര്യവും ഉറപ്പായിട്ടില്ല. അതേസമയം രഹസ്യമായി പാര്‍ട്ടി, കേന്ദ്ര നേതൃത്വത്തിന് നല്‍കിയ പരാതി കോടതിയില്‍ എത്തിയത് പ്രതിപക്ഷം ആയുധമാക്കും. പ്രത്യേകിച്ചും കത്തിലെ സാമ്പത്തിക ഇടപാടുകള്‍.