Share this Article
image
ടി പി രാമകൃഷ്ണന്‍ സിഐടിയു സംസ്ഥാന പ്രസിഡന്റ്
വെബ് ടീം
posted on 29-11-2023
1 min read
TP RAMAKRISHNAN ELECTED AS CITU STATE PRESIDENT

തിരുവനന്തപുരം:  സിപിഐഎം സെക്രട്ടേറിയറ്റ് അംഗമായ ടിപി രാമകൃഷ്ണനെ സിഐടിയു സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിന്റതാണ് തീരുമാനം. ആനനത്തലവട്ടം ആനന്ദന്‍ മരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് നിലവിലെ വൈസ് പ്രസിഡന്റുമാരില്‍ ഒരാളായ ടിപി രാമകൃഷ്ണനെ തെരഞ്ഞെടുത്തത്.

ഏകകണ്ഠമായാണ് തീരുമാനമെന്ന് സിഐടിയു നേതാക്കള്‍ അറിയിച്ചു. എളമരം കരീമാണ് യോഗത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ടിപി രാമകൃഷ്ണന്റെ പേര് നിര്‍ദേശിച്ചത്. ജെ മേഴ്‌സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

എളമരം കരീമാണ് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories