Share this Article
News Malayalam 24x7
മെട്രോപാലത്തിന് സമീപം റെസിഡൻഷ്യൽ കെട്ടിടത്തിന് തീപിടിച്ചു; മൂന്ന് കുട്ടികളടക്കം ഒമ്പത് പേർക്ക് ഡൽഹിയിൽ ദാരുണാന്ത്യം
വെബ് ടീം
posted on 18-03-2026
1 min read
9 dead

ന്യൂഡൽഹി: തീപിടിത്തത്തിൽ ഒരു കുടുംബത്തിൽ മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു. തെക്ക് പടിഞ്ഞാറൻ ഡൽഹിയിലെ മെട്രോപാലത്തിന് സമീപമുള്ള അഞ്ചുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം.കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളിലാണ് താമസക്കാരുണ്ടായിരുന്നത്. താഴത്തെനിലയിലും ബേസ്‌മെന്റിലും വസ്‌ത്രങ്ങളും സൗന്ദര്യവർദ്ധകവസ്‌തുക്കളും സൂക്ഷിക്കുന്ന ഗോഡൗണുകളായിരുന്നു.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വിഷപ്പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് ഒരു കുടുംബത്തിലെ ഒമ്പത് മരിച്ചത്. ജീവൻ രക്ഷിക്കാനായി കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയ രണ്ടുപേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.ഡൽഹി ഫയർസർവീസിലെ അഗ്നിശമന യൂണിറ്റുകളെത്തിയാണ് തീയണച്ചത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories