പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി സൈബർ ഇടങ്ങളിൽ അപമാനിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷ അംഗീകരിച്ച കോടതി നാളെ വൈകുന്നേരം അഞ്ചു മണി വരെ രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നേരത്തെ റിമാൻഡിലായ രാഹുൽ ഈശ്വറിനെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ജയിലിലേക്ക് മാറ്റിയിരുന്നു. നിരാഹാര സമരം നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. കസ്റ്റഡിയിൽ ലഭിച്ചതോടെ രാഹുൽ ഈശ്വറിൽ നിന്ന് കേസിൽ നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.