Share this Article
News Malayalam 24x7
ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസ്; മാത്യു കുഴല്‍നാടനെതിരെ വിജിലന്‍സ് FIR
Chinnakanal land encroachment case; Vigilance FIR against Mathew Kuzhalnad

ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസില്‍ എംഎല്‍എ മാത്യു കുഴല്‍നാടനെതിരെ വിജിലന്‍സ് എഫ്‌ഐആര്‍. കേസിലാകെ 21 പ്രതികളാണുള്ളത്. 16ാം പ്രതിയാണ് മാത്യു കുഴല്‍നാടന്‍. ക്രമക്കേടുണ്ടെന്ന് അറിഞ്ഞിട്ടും മാത്യു കുഴല്‍നാടന്‍ ഭൂമി വാങ്ങിയെന്ന് എഫ്‌ഐആറില്‍ പറയുന്നു.

ഇടുക്കി വിജിലന്‍സ് യൂണിറ്റ് ആണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 2012ലെ ദേവികുളം തഹസില്‍ദാര്‍ ഷാജിയാണ് ഒന്നാംപ്രതി. 2012 മുതല്‍ ഭൂമിയുമായി ഇടപാട് നടത്തിയവരാണ് മറ്റ് പ്രതികളെല്ലാം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories