ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിന്റെ അന്തിമ മത്സര ചിത്രം ഇന്നറിയാം. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള തീയതി ഇന്ന് അവസാനിക്കും. വൈകീട്ട് മൂന്നരയോടുകൂടി മത്സരരംഗത്ത് ആരെല്ലാമെന്നത് വ്യക്തമാകും. സജി നന്ത്യാട്ട്, ബി രാജേഷ് എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നല്‍കിയിട്ടുള്ളത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സിയാദ് കോക്കറും പത്രിക നല്‍കിയിട്ടുണ്ട്. പ്രസിഡന്റ്, ട്രഷറര്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍ സ്ഥാനങ്ങളിലേക്ക് താന്‍ സമര്‍പ്പിച്ച പത്രിക തള്ളിയതിനെതിരെ സാന്ദ്രാ തോമസ് നല്‍കിയ ഹര്‍ജി എറണാകുളം സബ് കോടതി തിങ്കളാഴ്ച പരിഗണിക്കും. ഈ മാസം 14 നാണ് തെരഞ്ഞെടുപ്പ് നടക്കുക.