Share this Article
KERALAVISION TELEVISION AWARDS 2025
തലപ്പാടിയിൽ കർണാടക ബസ് അപകടത്തിൽപ്പെട്ടു; ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറി; ആറ് മരണം
വെബ് ടീം
posted on 28-08-2025
1 min read
thalapady

കാസർകോഡ്-കർണാടക അതിർത്തിയായ തലപ്പാടിയിലുണ്ടായ വാഹനാപകടത്തിൽ ആറ് മരണം. അമിത വേഗതയിൽ എത്തിയ കർണാടക ആർ.ടി.സി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസ് അമിത വേഗതയിലായിരുന്നു.അപകടത്തിൽ ആറ് പേർ മരിച്ചതായാണ് റിപ്പോർട്ട്.

മരിച്ചവരിൽ മലയാളികളില്ല എന്നും വിവരമുണ്ട്. രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. ബസിന്റെ ബ്രേക്ക് പോയതായാണ് അപകട കാരണം. ബസ് യാത്രക്കാരായ നിരവധി പേർക്ക് പരി​ക്കുണ്ട്. മരിച്ചവരിൽ നാലുപേർ കർണാടക സ്വദേശികളും ഒരാൾ തലപ്പാടി സ്വദേശിയുമാണ്.കാസർഗോഡ് നിന്ന് മംഗലാപുരത്തേക്ക് വരികയായിരുന്നു ബസ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories