ബോളിവുഡ് ചലച്ചിത്രനടൻ ഗോവിന്ദയെ മുംബൈ ജുഹുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ വീട്ടിൽ കുഴഞ്ഞുവീണ് അബോധാവസ്ഥയിലായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. നിലവിൽ അദ്ദേഹം ചികിത്സയിലാണ്.ഗോവിന്ദയുടെ ആരോഗ്യനിലയെക്കുറിച്ച് ആശുപത്രി അധികൃതർ ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ആരാധകരും സിനിമാലോകവും അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുകയാണ്.