Share this Article
News Malayalam 24x7
എല്ലാവർക്കും വീടും ഭക്ഷണവും വിദ്യാഭ്യാസവും ചികിത്സയും' ; എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി
വെബ് ടീം
4 hours 20 Minutes Ago
1 min read
LDF

തിരുവനന്തപുരം : എല്ലാവർക്കും ക്ഷേമവും വികസനവും ഉറപ്പുനൽകി തദ്ദേശതെരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് പ്രകടനപത്രിക. അതിദാരിദ്ര്യമുക്ത പദ്ധതിയുടെ തുടർച്ചയായി കേവല ദാരിദ്ര്യ നിർമാർജന പദ്ധതിയുൾപ്പെടെ പ്രകടനപത്രികയിലുണ്ട്. ഭരണത്തിൽ കൂടുതൽ ജനപങ്കാളിത്തവും പ്രാദേശിക സാമ്പത്തിക വികസനവും ജനക്ഷേമവും ഉറപ്പുവരുത്തുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതിജ്ഞാബദ്ധമാണെന്നും ഇതിനായുള്ള കർമ പരിപാടിയാണ് 2025ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പിലേക്കുള്ള മാനിഫെസ്റ്റോയായി ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നതെന്നും പ്രകടന പത്രികയിൽ ഉറപ്പു നൽകുന്നു.എകെജി സെന്ററിൽ നടന്ന ചടങ്ങിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ, സിപിഐ നേതാവ് സത്യൻ മൊകേരി, ഉഴമലയ്ക്കൽ വേണു​ഗോപാൽ, എംഎൽഎ ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ, മാത്യു ടി തോമസ് തുടങ്ങിയവർ പങ്കെടുത്തു.രാജ്യത്ത് വർഗീയ ധ്രുവീകരണം സൃഷ്ടിച്ചുകൊണ്ടാണ് ബിജെപി അധികാരത്തിൽ വന്നതും അധികാരം നിലനിർത്താൻ ശ്രമിക്കുന്നതും. കോൺഗ്രസ് മൃദുഹിന്ദുത്വ സമീപനം കൈക്കൊള്ളുന്നതിനോടൊപ്പം ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും പോലുള്ള തീവ്രവാദ ശക്തികളു‌മായി ബാന്ധവത്തിലാണ്. സാമ്പത്തിക നയങ്ങളുടെ കാര്യത്തിൽ ബിജെപിയും കോൺഗ്രസും തമ്മിൽ അടിസ്ഥാനപരമായി ഒരു വ്യത്യാസവുമില്ല. നിയോലിബറൽ നയങ്ങൾക്കു തുടക്കംകുറിച്ചത് കോൺഗ്രസാണ്. ആ നയങ്ങൾ പൂർവാധികം ശക്തമായി ബിജെപി മുന്നോട്ട് കൊണ്ടുപോവുകയാണ്. സാമ്പത്തിക അഭിവൃദ്ധിയോടൊപ്പം ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളും ക്ഷേമവും ഉറപ്പുവരുത്താനുതകുന്ന ഒരു സമീപനമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയാ നടപ്പാക്കുന്നതെന്നും പ്രകടനപത്രികയിൽ പറയുന്നു.

എൽ ഡി എഫ് പ്രകടനപത്രിക:

1.കേവല ദാരിദ്ര്യവിമുക്ത കേരളംഅതിദാരിദ്ര്യത്തിന് മുകളിലുള്ള കേവല ദാരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തി അവരെ മൈക്രോപ്ലാനുകൾ വഴി ദാരിദ്ര്യവിമുക്തരാക്കാൻ പരിപാടി

2.കേരളത്തെ സമ്പൂർണ പോഷകാഹാര സംസ്ഥാനമാക്കും.ജനകീയ ഭക്ഷണ ശാലകൾ ആരംഭിക്കും.എല്ലാവർക്കും ഭക്ഷണം ലക്ഷ്യം

3.തെരുവുനായ പ്രശ്നം: എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലും തെരുവ് നായ്ക്കളെ കൂട്ടത്തോടെ പാർപ്പിക്കാനുള്ള സങ്കേതങ്ങൾ ഒരുക്കും4.ലൈഫ് പദ്ധതിയിൽ ഉൾപ്പെടാത്ത ഭവനരഹിതർക്ക് അടുത്ത 5 വർഷത്തിനുള്ളിൽ വീട് നൽകും

5.മുഴുവൻ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കും നാഷണൽ ക്വാളിറ്റി അക്രഡിറ്റേഷൻ നേടിയെടുക്കും

6.വിദ്യാഭ്യാസ മേഖലയിൽ അഞ്ചുവർഷംകൊണ്ട് ദേശീയ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സിൽ ഒന്നാമത് എത്തിക്കും.7.20 ലക്ഷം സ്ത്രീകൾക്ക് അടുത്ത അഞ്ചുവർഷത്തിനുള്ളിൽ തൊഴിൽ.

8.തീരദേശങ്ങളിൽ കടലിൻ്റെ 50 മീറ്റർ പരിധിയിൽ വസിക്കുന്ന എല്ലാവർക്കും പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി പുനരധിവാസം



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories