Share this Article
News Malayalam 24x7
തല്‍ക്കാലിക വി സി നിയമനം;ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് ഗവര്‍ണര്‍
Supreme Court

താല്‍ക്കാലിക വി.സി നിയമനത്തിലെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് ഗവര്‍ണര്‍. ശാസ്ത്ര-ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താല്‍ക്കാലിക വി.സിമാരെ പുറത്താക്കിയ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിനെതിരെയാണ് ഗവര്‍ണര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. താല്‍ക്കാലിക വി.സി നിയമനം യുജിസി ചട്ടങ്ങള്‍ പാലിച്ചായിരിക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമാണ് അപ്പീലില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. താല്‍ക്കാലിക വിസിമാരുടെ കാലാവധി ആറ് മാസത്തില്‍ കൂടുതലാകരുതെന്നും സ്ഥിര വിസി നിയമനത്തില്‍ ഇനിയൊരു കാലതാമസമുണ്ടാകരുതെന്നുമായിരുന്നു ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രന്‍, ജസ്റ്റിസ് പി.വി ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് വിധി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories