അഹമ്മദാബാദ്: തർക്കത്തിനിടെ ജൂനിയർ വിദ്യാർഥിയുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർഥി മരിച്ചു. പത്താംക്ലാസുകാരനായ നയനാണ് കൊല്ലപ്പെട്ടത്. സംഭവത്തെതുടർന്ന് സ്കൂളിനുപുറത്ത് രക്ഷിതാക്കളുടെയും പ്രാദേശിക സമുദായങ്ങളുടെയും പ്രതിഷേധമിരമ്പി. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ശേഷം ജുവനൈൽ ആക്ട് പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തു.
ഗുജറാത്തിൽ ആണ് സംഭവം.വൈകിട്ട് സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനായി പുറത്തിറങ്ങിയ നയനെ എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു കൂട്ടം വിദ്യാർഥികൾ വളയുകയും വാക്ക് തർക്കമുണ്ടാവുകയും ചെയ്തു. തുടർന്ന് പ്രശ്നം വഷളാവുകയും ഒരു കുട്ടി കത്തിയെടുത്ത് നവീനെ കുത്തുകയും ചെയ്യുകയായിരുന്നു.കുത്തേറ്റ വിദ്യാർഥി മുറിവേറ്റ ഭാഗത്ത് കൈവെച്ച് നടക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു. അക്രമിച്ച ശേഷം കുട്ടികൾ സ്കൂളിനു പുറകിലേക്ക് ഓടി രക്ഷപ്പെടുന്നതു കാണാം. മണിനഗറിലെസ്വകാര്യ ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു.