Share this Article
KERALAVISION TELEVISION AWARDS 2025
തൊഴില്‍ പരിശീലനത്തിലും ബന്ധപ്പെട്ട തെരഞ്ഞെടുക്കലുകളിലും പൊളിച്ചെഴുത്ത് ആവശ്യമാണെന്ന് V ശിവന്‍കുട്ടി
V Sivankutty said that there is a need for deconstruction in job training and related selections

തൊഴില്‍ പരിശീലനത്തിലും ജോലിയുമായി ബന്ധപ്പെട്ട തെരഞ്ഞെടുക്കലുകളില്‍ പൊളിച്ചെഴുത്ത് ആവശ്യമാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി. സംസ്ഥാന നൈപുണ്യ വികസന മിഷനും സംസ്ഥാന സ്‌കില്‍ സെക്രട്ടറിയേറ്റുമായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ്  എറണാകുളത്തെ പൊതു സ്വകാര്യ സ്ഥാപനങ്ങള്‍ക്കായി സംഘടിപ്പിച്ച നൈപുണ്യ പരിശീലനത്തിന്റെ ജില്ലാതല സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നൈപുണ്യ വികസനത്തിനുള്ള അവസരം എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിച്ച് വിവിധ വ്യാവസായിക മേഖലകളില്‍ ലഭ്യമായിട്ടുള്ള തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് ഇത്തരം സമ്മിറ്റുകളിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

സ്വകാര്യ മേഖലയില്‍ നൈപുണ്യ പരിശീലനം നടത്തുന്നവരുടെ വിഭവശേഷിയും വൈദഗ്ധ്യവും ഉപയോഗിച്ച് നൈപുണ്യ പരിശീലനത്തില്‍ ഒരു തനതായ കേരള മോഡല്‍ രൂപീകരിക്കാന്‍ സാധിക്കുമെന്നും മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി

കേരളത്തിലെ യുവാക്കളെയ തൊഴിലവസരങ്ങള്‍ കൂടുതലുള്ള തൊഴില്‍മേഖലയിലേക്ക് നൈപുണ്യ പരിശീലനത്തിലൂടെ തൊഴില്‍ ക്ഷമതയുള്ളവരാക്കി മാറ്റാന്‍ സാധിച്ചാല്‍, സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി കുറക്കുന്നതിന് സാധിക്കും.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നടത്തിപ്പില്‍ മാറ്റം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ മുഖേന ഓര്‍ഡര്‍ എടുത്ത് ഭക്ഷണം വിതരണം ചെയ്യുന്നവര്‍ക്ക് തൊഴില്‍ പരിരക്ഷ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി

കുസാറ്റ് യൂണിവേഴ്‌സിറ്റി സെമിനാര്‍ കോംപ്ലക്‌സില്‍ നടന്ന സമ്മിറ്റില്‍ ജില്ലാ അസിസ്റ്റന്റ് കളക്ടര്‍  അന്‍ജിത് സിംഗ് അദ്ധ്യക്ഷത വഹിച്ചു. കെയ്സിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ ടി.വി വിനോദ്  സ്വാഗതം ആശംസിച്ച പരിപാടിയില്‍ കുസാറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. പി ജി ശങ്കരന്‍ മുഖ്യപ്രഭാഷകനായി. സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. കെ രവിരാമന്‍  ആശംസ അറിയിച്ചു.

നൈപുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധരായ പരിശീലകര്‍, പൊതു സ്വകാര്യ മേഖലകളിലെ ചെറുതും വലുതുമായ പരിശീലന സ്ഥാപനങ്ങള്‍, വ്യാവസായിക മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍, നൈപുണ്യ പരിശീലനം ഏറ്റെടുത്തു നടപ്പിലാക്കുന്ന വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവര്‍ പങ്കെടുത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories