Share this Article
News Malayalam 24x7
21കാരി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
വെബ് ടീം
posted on 08-08-2023
1 min read
YOUNG WOMEN FOUND HANGED IN KANJANGAD

ബേക്കൽ: 21കാരി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. പനയാൽ എക്കാൽ സ്വദേശി കൃഷ്ണന്റെ മകൾ നീതു കൃഷ്ണയാണ്(21) തൂങ്ങി മരിച്ചത്. കൂട്ടപ്പുന്നു സ്വസ്തി ക്ലബ് ശിങ്കാരി മേളം കലാകാരിയും ഡിവൈഎഫ്ഐ കൂട്ടപ്പുന്നു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ആയിരുന്നു. ബേക്കൽ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.ഇഷ്ടമില്ലാത്ത വിവാഹം നിശ്ചയിച്ചതിൽ  യുവതിയ്ക്ക് മനോവിഷമം ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്.

 ശ്രീലതയാണ് മാതാവ്. സഹോദരൻ ജിതിൻ കൃഷ്ണ. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories