Share this Article
News Malayalam 24x7
പിഎസ്സി പരീക്ഷയില്‍ വീണ്ടും അട്ടിമറി സംശയം
Kerala PSC Research Officer Exam

പി.എസ്.സി നടത്തിയ എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലേക്കുള്ള റിസർച്ച് ഓഫീസർ പരീക്ഷയിൽ വൻ ക്രമക്കേട് നടന്നതായി ആരോപണം. പരീക്ഷയിൽ അട്ടിമറി നടന്നതായി ആരോപിച്ച് ഒരു കൂട്ടം ഉദ്യോഗാർത്ഥികൾ മുഖ്യമന്ത്രിയെ സമീപിച്ചു. നിലവിലെ പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.

ബിരുദാനന്തര ബിരുദം (പി.ജി) അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിരുന്ന പരീക്ഷയാണിത്. എന്നാൽ പരീക്ഷയിലെ ചോദ്യങ്ങൾക്ക് പ്ലസ് ടു നിലവാരം പോലുമുണ്ടായിരുന്നില്ല എന്നതാണ് പ്രധാന ആരോപണം. ഉയർന്ന യോഗ്യത വേണ്ട തസ്തികയിലേക്കുള്ള പരീക്ഷ തീർത്തും ലളിതമായ രീതിയിൽ നടത്തിയതിൽ ദുരൂഹതയുണ്ടെന്ന് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാണിക്കുന്നു.


കൂടാതെ, ചോദ്യപേപ്പറുമായി ബന്ധപ്പെട്ടും ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നത്. ചോദ്യപേപ്പറിൽ ഭൂരിഭാഗം ചോദ്യങ്ങൾക്കും ശരിയുത്തരമായി വരുന്നത് 'ഓപ്ഷൻ ബി' (Option B) ആണെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. ഇത്തരത്തിൽ ഉത്തരസൂചിക തയ്യാറാക്കിയതിന് പിന്നിൽ അട്ടിമറി ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും ഉദ്യോഗാർത്ഥികൾ സംശയിക്കുന്നു.


പി.എസ്.സി പരീക്ഷകളുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന ഇത്തരം നടപടികൾക്കെതിരെ കർശന അന്വേഷണം വേണമെന്നും, ഈ പരീക്ഷ റദ്ദാക്കി ഉടൻ തന്നെ പുനഃപരീക്ഷ നടത്താൻ സർക്കാർ ഇടപെടണമെന്നുമാണ് ഉദ്യോഗാർത്ഥികൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories