Share this Article
News Malayalam 24x7
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറയുന്നു; 5 ദിവസം വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് KSEB
Electricity Consumption Decreases in Kerala

സംസ്ഥാനത്ത് മഴ വ്യാപകമായതോടെ വൈദ്യുതി ഉപയോഗത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. ഉപഭോഗം കുറഞ്ഞതോടെ കഴിഞ്ഞ അഞ്ച് ദിവസമായി സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നിട്ടില്ലെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി. പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ 200 മുതൽ 400 മെഗാവാട്ട് വരെ കുറവാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്.

അതേസമയം, സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ശാശ്വതമായി പരിഹരിക്കാനുള്ള ഹ്രസ്വകാല നടപടികൾ കെ.എസ്.ഇ.ബി വേഗത്തിലാക്കുകയാണ്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ചയോടെ 200 മെഗാവാട്ടിന്റെ രണ്ട് പുതിയ കരാറുകളിലേക്ക് കെ.എസ്.ഇ.ബി നീങ്ങാനാണ് സാധ്യത.


ഇതിനുപുറമെ ദീർഘകാല അടിസ്ഥാനത്തിൽ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള കരാറുകൾ ലഭ്യമാകുമോ എന്ന കാര്യവും സർക്കാർ തലത്തിൽ പരിശോധിച്ചുവരികയാണ്. വേനൽമഴ കനത്തതും പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള പുതിയ കരാറുകൾ ഉടൻ നിലവിൽ വരുന്നതും സംസ്ഥാനത്തെ ഊർജ്ജ പ്രതിസന്ധിക്ക് വലിയൊരു പരിഹാരമാകുമെന്നാണ് കരുതുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories