 
                                 
                        അറബികടലില്‍ വീണ്ടും ന്യൂനമര്‍ദ്ദ സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി 3 ദിവസത്തിനുള്ളില്‍ ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യത. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം കൂടി മഴ തുടരും.
സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ മുന്നറിപ്പ് നല്‍കി.പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ്. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യയുണ്ടെങ്കിലും മത്സ്യബന്ധനത്തിന് തടസ്സമില്ല.. എന്നാല്‍ ലക്ഷദ്വീപ് തീരത്ത് നിന്ന് കടലില്‍ പോകാന്‍ പാടില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു.
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    