രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ പരാതികളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടി കോൺഗ്രസ് സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.വിട്ടുവീഴ്ചയില്ലാത്ത നടപടി കോൺഗ്രസ് സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പരാതിയില്ലാതിരുന്നിട്ടും ആരോപണം ഉയർന്ന് 24 മണിക്കൂറിനകം അദ്ദേഹം യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു.ഇപ്പോൾ ബഹളംവെക്കുന്നവർ അവരുടെ സ്വന്തം കാര്യത്തിൽ എന്താണ് ചെയ്തതെന്ന് ആത്മപരിശോധന നടത്തണം.സിപിഎം എന്തുചെയ്യുന്നു, ബിജെപി എന്തുചെയ്യുന്നു എന്നതൊന്നും ഞങ്ങൾക്ക് പ്രശ്നമല്ല. അവർക്കൊന്നും നാവനക്കാൻ അവകാശമില്ല. അവർക്കെതിരേ ഒരു കേസാണോ, ഒന്നല്ലല്ലോ. കോഴിഫാമാണ്. ആരുടെയും പേരുപറയുന്നില്ല -വി.ഡി. സതീശൻ കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു .
കോൺഗ്രസ് ഇതിൽനിന്നെല്ലാം വേറിട്ടുനിൽക്കുന്ന പ്രസ്ഥാനമാണെന്ന് നിങ്ങളെക്കൊണ്ടുതന്നെ പറയിക്കുമെന്നും സതീശൻ പറഞ്ഞു വിട്ടുവീഴ്ചയില്ലാത്ത, മുഖംനോക്കാത്ത നിലപാടെന്നാണ് ഞാൻ പറഞ്ഞത്. ആരോപണങ്ങളെക്കുറിച്ച് പാർട്ടിയും അന്വേഷിക്കും. അതിന് പാർട്ടിക്ക് നടപടിക്രമങ്ങളുണ്ട്. ആരോപണവിധേയനായ ആൾക്ക് പറയാനുള്ളതുകൂടി കേൾക്കും ആരോപണമുന്നയിക്കുന്ന സ്ത്രീകൾക്കെതിരേ സാമൂഹികമാധ്യമത്തിലൂടെ പ്രചാരണം നടത്തുന്ന കോൺഗ്രസ് പ്രവർത്തകർക്കെതിരേ നടപടിയുണ്ടാകും. വി.കെ. ശ്രീകണ്ഠൻ നടത്തിയത് പൊളിറ്റക്കലി ഇൻകറക്ടായ പ്രസ്താവനയാണ്. അദ്ദേഹത്തെ വിളിച്ച് പ്രതിഷേധം അറിയിച്ചു. അദ്ദേഹം അത് തിരുത്തുകയും ചെയ്തു -സതീശൻ പറഞ്ഞു.