Share this Article
News Malayalam 24x7
റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ചു; രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് നഴ്‌സുമാര്‍ ഒമാനിൽ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്
വെബ് ടീം
posted on 25-04-2024
1 min read
two-malayali-nurses-died-in-an-accident

മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം. റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. അപകടത്തില്‍ രണ്ട് രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

നിസ്വ ആശുപത്രിയിലെ നഴ്‌സുമാരായ തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശി ഷജീറ ഇല്യാസ് എന്നിവരാണ് മരിച്ചത്. ഷേര്‍ലി ജാസ്മിന്‍, മാളു മാത്യു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടാതെ ഈജിപ്റ്റിയന്‍ സ്വദേശിയായ മറ്റൊരു നഴ്‌സിനും ജീവന്‍ നഷ്ടപ്പെട്ടു.

ആശുപത്രിക്ക് മുമ്പില്‍ വച്ച് അഞ്ചംഗ സംഘം റോഡ് മുറിച്ചുകടക്കവെയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ടെത്തിയ വാഹനം ഇവര്‍ക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories