അമേരിക്കയില്‍ ഇന്ത്യന്‍ അമേരിക്കയില്‍ ഇന്ത്യന്‍ വംശജന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് . അനധികൃത കുടിയേറ്റക്കാരോടുള്ള മൃദുസമീപനം അവസാനിപ്പിക്കാന്‍ സമയമായെന്ന് ട്രംപ് പറഞ്ഞു. രാജ്യത്ത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് നടന്നത്. ക്യൂബയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരന്‍ നേരത്തേയും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു.കുറ്റവാളിക്ക് അര്‍ഹമായ ശിക്ഷ നല്‍കാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കര്‍ണാടകക്കാരനായ ചാന്ദ്രമൗലിയെ ക്യൂബന്‍ സ്വദേശിയും സഹപ്രവര്‍ത്തകനുമായ യോര്‍ദാനിസ് കോബോസ് മാര്‍ടിനെസ് കഴുത്തറത്ത് കൊലപ്പെടുത്തിയത്. വാഷിങ് മെഷീന്‍ ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.