Share this Article
News Malayalam 24x7
മഴയിൽ ഗ്രില്ലിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ മരണം പതിനൊന്നായി
വെബ് ടീം
posted on 26-05-2025
1 min read
monsoon

സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ മരണം പതിനൊന്നായി. തൃശൂരിൽ ഷോക്കേറ്റ് വീട്ടമ്മ മരിച്ചു.തൃശൂർ പുന്നംപുറമ്പിൽ കനത്ത മഴയിലാണ്  ഗ്രില്ലിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചത്.  പുന്നംപുറമ്പ്  സ്വദേശി രേണുക (41) യാണ് മരിച്ചത്. രക്ഷിക്കാനെത്തിയ മകൾക്കും ഷോക്കേറ്റു. കാലപ്പഴക്കംചെന്ന വൈദ്യുതി ലൈനിൽനിന്നാണ് ഗ്രില്ലിലേക്ക് വൈദ്യുതി പ്രവഹിച്ചത്. നിലമ്പൂരിൽ മീൻപിടിക്കാൻ പോയ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ വല്ലപ്പുഴയിൽ തോട്ടിൽ മീൻപിടിക്കാൻ പോയ മനോലൻ റഷീദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇതോടെ, രണ്ടു ദിവസത്തിനിടെ കാലവർഷക്കെടുതിയിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായി.

റെഡ് അലർട്ട് നിലനിൽക്കുന്ന പല ജില്ലകളിലും മഴയും കാറ്റും കനത്ത നാശനഷ്ടങ്ങൾ വിതച്ചു. കണ്ണൂർ പഴശ്ശി ഡാമിന്‍റെ 16 ഷട്ടറുകളിൽ 13 എണ്ണവും തുറന്നു. തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിന്‍റെ 19 ഷട്ടറുകളും തുറന്നുവിട്ടു. പാലക്കാട് അട്ടപ്പാടിയിൽ വീട് തകരുകയും വ്യാപകമായി കൃഷി നശിക്കുകയും ചെയ്തു. പാലക്കാട് ശിരുവാണി അണക്കെട്ടിലേക്കുള്ള പ്രവേശനം ഒരാഴ്ചത്തേക്ക് നിരോധിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories