എഐ ക്യാമറ അഴിമതി ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് തിരിച്ചടി. എഐ ക്യാമറ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടാരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാത്പര്യഹര്‍ജി ഹൈക്കോടതി തള്ളി. ഇടപാടില്‍ ക്രമക്കേടോ അഴിമതിയോ നടന്നതായി തെളിവുകളില്ലെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി തള്ളിയത്. ഹര്‍ജിക്കാര്‍ ഒരു തെളിവും ഹാജരാക്കിയില്ലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. എ ഐ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് കമ്പനികളുമായി ഉണ്ടാക്കിയ കരാറുകള്‍ റദ്ദാക്കണമെന്നും ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നുമായിരുന്നു ഹര്‍ജി. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ക്യാമറകളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ക്യാമറ സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടിയില്‍ ക്രമക്കേട് ഒന്നും കണ്ടെത്തിയില്ലെന്നുംകോടതി വ്യക്തമാക്കി.