തിരുവനന്തപുരം: പി.മോഹനന്‍ കേരള ബാങ്കിന്റെ പുതിയ പ്രസിഡന്റ്. വൈസ് പ്രസിഡന്റായി ടി.വി.രാജേഷിനെയും തെരഞ്ഞെടുത്തു. ഇരുവരും സിപിഐഎം സംസ്ഥാന സമിതി അംഗങ്ങളാണ്. ഗോപി കോട്ടമുറിക്കല്‍ ആയിരുന്നു നിലവിലെ പ്രസിഡന്റ്.
24ന് തിരുവനന്തപുരത്ത് ബാങ്ക് ഹെഡ് ഓഫിസിൽ നടന്ന വോട്ടെണ്ണലിനു ശേഷം വരണാധികാരിയാണ് വിജയികളെ പ്രഖ്യാപിച്ചത്. തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി അംഗങ്ങൾ ആദ്യ യോഗം ചേർന്ന് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കുകയായിരുന്നു.
മറ്റു ഭരണസമിതി അംഗങ്ങൾ: ബിനിൽ കുമാർ (പത്തനംതിട്ട), പി. ഗാനകുമാർ (ആലപ്പുഴ), അഡ്വ: ജോസ് ടോം (കോട്ടയം), അഡ്വ: വി. സലിം (എറണാകുളം), എം. ബാലാജി (തൃശ്ശൂർ), പി. ഗഗാറിൻ (വയനാട്), അധിൻ എ. നായർ (കൊല്ലം), അഡ്വ: ശ്രീജ എസ് (തിരുവനന്തപുരം), എ.എം. മേരി (കാസർകോട്), എം.എസ്. ശ്രീജ (ഇടുക്കി, ഒ.വി. സ്വാമിനാഥൻ (പാലക്കാട്), ടി.സി. ഷിബു (അർബൻ ബാങ്ക് പ്രതിനിധി). അഞ്ച് വർഷമാണ് ഭരണസമിതിയുടെ കാലാവധി.