അരിക്കൊമ്പനെ മയക്കുവെടി വെയ്ക്കാനുള്ള തമിഴ്നാട് വനംവകുപ്പിന്റെ ദൗത്യം നീളും. ആന മേഘമല കടുവാ സങ്കേതത്തിലെ ഉൾക്കാട്ടിലേക്ക് നീങ്ങിയതായാണ് വിവരം. വനാതിര്‍തിയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ ഉള്ളിലാണ് ആനയുള്ളത്. വനംവകുപ്പ് ആനയെ ട്രാക്ക് ചെയ്യുന്നുണ്ട്. ക്ഷീണിതനായതിനാല്‍ തിരികെയെത്താന്‍ താമസിക്കുമെന്നാണ് വിലയിരുത്തല്‍.
തമിഴ്നാട് വനംമന്ത്രി മതിവേന്ദന്‍ ആന നില്‍ക്കുന്ന കൂത്തനാച്ചിയില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. എംഎല്‍എമാരും ജില്ലാകളക്ടറും എസ്പിയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ആന കൂത്തനാച്ചി വന മേഘലയില്‍ ഉണ്ടെന്നും തെരച്ചില്‍ തുടരുകായാണെന്നും മന്ത്രി പറഞ്ഞു.
ആന ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങിയാൽ മയക്കുവെടി വെയ്ക്കും.ആനയെ നിരീക്ഷിക്കാന്‍ 150 വനപാലകരെ നിയോഗിച്ചാതായും മന്ത്രി പറഞ്ഞു. ദൗത്യത്തിന്റെ ഭാഗമായി മൂന്ന് കുങ്കിയാനകളെ എത്തിച്ചിട്ടുണ്ട്. മുത്തു, ഉദയന്‍ സ്വയംഭൂ എന്നീ കുങ്കിയാനകളാണ് ദൗത്യത്തിനുള്ളത്.
കമ്പത്ത് നിരോധനാജ്ഞ
30 വരെ കമ്പത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ആനയെ പിടികൂടി വെള്ളമല വരശ്നാട് താഴ്വരയിലേക്ക് മാറ്റാനാണ് തീരുമാനം. ശനിയാഴ്ച കമ്പത്ത് ചുരുളി കൃഷിയിടത്തിലെ ഗേറ്റും വേലികളും രാത്രി ആന തകര്‍ത്തു. ജാഗ്രത പാലിക്കണമെന്ന് നാട്ടുകാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.