Share this Article
News Malayalam 24x7
84കാരിയെ കടിച്ചു കൊന്ന നായക്ക് പേ വിഷബാധ; മരണകാരണം കഴുത്തിനേറ്റ ആഴത്തിലുള്ള കടി
വെബ് ടീം
posted on 13-03-2026
1 min read
STRAY DOG

തൃശൂർ വെള്ളറക്കാട് കിടപ്പ് രോഗിയായ 84കാരിയെ  കടിച്ചു കൊന്ന നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു.മറ്റ് രണ്ട് വളർത്തുനായ്ക്കളെ ഈ നായ കടിച്ചിരുന്നു. കടിയേറ്റ നായ്ക്കൾക്ക് വാക്സിനേഷൻ നൽകി. 84കാരിയുടെ കഴുത്തിനേറ്റ ആഴത്തിലുള്ള കടിയാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം പരിശോധനയിലെ പ്രാഥമിക കണ്ടെത്തല്‍. കഴുത്തിലേറ്റ ആഴത്തിലുള്ള കടിയാണ് മരണത്തിലേക്ക് നയിച്ചത്. കഴുത്തിനും മുഖത്തും മൂക്കിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും കയ്യിലും കടിയേറ്റു.

ഇന്നലെ വൈകിട്ടാണ് കിടപ്പു രോഗിയായ കാർത്യായനി എന്ന 84കാരിയെ നായ കടിച്ചു കൊന്നത്. തൃശ്ശൂർ മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്.ഇന്നലെ വൈകിട്ട് ആറ് ആറ് മണിയോടെയാണ് വയോധികയെയും വീട്ടിലുണ്ടായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന മകനെയും വീട്ടിൽ കയറി നായ ആക്രമിച്ചത്. നായയുടെ ആക്രമത്തിൽ മറ്റു മൂന്ന് പേർക്കും രണ്ട് നായകൾക്കും പരിക്കേറ്റിരുന്നു. ഭക്ഷണവുമായി കാർത്യായനിയുടെ മകൻ വീട്ടിലെത്തിയപ്പോഴാണ് ചോരയിൽ കുളിച്ച് മരിച്ചുകിടക്കുന്ന അമ്മയെ കണ്ടത്. നാട്ടുകാരുടെ സഹായത്തില്‍ അമ്മയും സഹോദരനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അമ്മ മരിച്ചിരുന്നു. പിന്നീട് പഞ്ചായത്ത് പ്രസിഡണ്ടിന്റെയും നാട്ടുകാരുടെയും പൊലീസിന്റെയും നേതൃത്വത്തിൽ മേഖലയിലാകെ വ്യാപക നടത്തി. പുലർച്ചെ രണ്ട് മണിയോടെയാണ് റബർ തോട്ടത്തിൽ വച്ച് ആക്രമിക്കാൻ എത്തിയ നായയെ നാട്ടുകാർ തല്ലിക്കൊല്ലുന്നത്. പിന്നീട് രാവിലെ മണ്ണുത്തി വെറ്റിനറി സർവകലാശാലയിൽ എത്തിച്ച് പോസ്റ്റുമോർട്ടം നടത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories