Share this Article
News Malayalam 24x7
പാലപ്പൂവിന്റെ മത്ത് പിടിപ്പിക്കുന്ന സുഗന്ധം പരത്തി ഏഴിലം പാലകള്‍ പൂത്തുലഞ്ഞു
palapoo

മലയാളക്കരയാകെ വശ്യ സുഗന്ധവും പരത്തി ഏഴിലം പാലകള്‍ പൂത്തുലഞ്ഞു. തൃശൂര്‍ വടക്കാഞ്ചേരി നഗര പാതയിലും നാട്ടിന്‍ പുറങ്ങളിലുമെല്ലാം പാലപ്പൂവിന്റെ മാദക സുഗന്ധം നിറഞ്ഞു നില്‍ക്കകയാണ് .

ഋതു മാറുന്ന വൃശ്ചിക രാവുകളിലാണ് തണുപ്പിന്റെ അകമ്പടിയോടെ പാലപ്പൂവിന്റെ മത്ത് പിടിപ്പിക്കുന്ന സുഖന്ധം പരക്കുന്നത്. മുത്തശ്ശി കഥകളിലെ ഭീതി നിറഞ്ഞ സാന്നിധ്യം കുടിയായിരുന്നു എന്നും ഏഴിലം പാലകള്‍. പാലപ്പൂവിന്റെ മണം ഒഴുകിവരുന്ന രാത്രികളില്‍ പാലയില്‍ വസിക്കുന്ന യക്ഷി കഥയുമെല്ലാം ഭീതി ഉയര്‍ത്തുന്നതായിരുന്നു.

യക്ഷി കഥകള്‍ മാത്രമല്ല പാലമരത്തില്‍ ഗന്ധര്‍വ്വന്‍ വസിക്കുന്നുവെന്ന കഥകള്‍ കൂടിയുണ്ട്. പാല പൂക്കുമ്പോള്‍ ആ മണമേറ്റ് പാമ്പുകള്‍ പാലച്ചുവട്ടില്‍ എത്തുമെന്നുമുള്ള മറ്റൊരു വിശ്വാസവുമുണ്ട്. മഴക്കാലം കഴിഞ്ഞ് പ്രകൃതി മഞ്ഞു കാലത്തേക്ക് പോകുന്ന ഈക്കാലയളവില്‍ പകലിനു ദൈര്‍ഘ്യം കുറവും രാത്രിക്കു ദൈര്‍ഘ്യം കൂടുതലുമാണ്. തണുപ്പരിച്ചിറങ്ങുന്ന ഈ വൃശ്ചിക രാവുകളുടെ നിറസുഗന്ധമായി പാലപ്പൂ മണം ഒഴുകിയിറങ്ങും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories