Share this Article
Union Budget
സുഹൃത്തിനൊപ്പം മണൽത്തിട്ടയിലൂടെ മറുകരയിൽ പോയി മടങ്ങുമ്പോൾ കാൽവഴുതിവീണു; പെരിയാറിൽ യുവതി ഒഴുക്കിൽപ്പെട്ട് മരിച്ചു
വെബ് ടീം
15 hours 34 Minutes Ago
1 min read
DROWNED

വേങ്ങൂർ: പെരിയാറിൽ യുവതി ഒഴുക്കിൽപ്പെട്ട് മരിച്ചു. ആലപ്പുഴ സ്വദേശിനി നന്ദനയാണ് മരിച്ചത്. വേങ്ങൂർ പാണംകുഴിയിലാണ് അപകടം നടന്നത്. ആൺസുഹൃത്തിനൊപ്പം മണൽത്തിട്ടയിലൂടെ മറുകരയിൽ പോയി മടങ്ങുമ്പോൾ യുവതി കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഒ

ഴുക്കിൽപ്പെട്ട യുവതി കയത്തിൽ അകപ്പെട്ടാണ് മരണം സംഭവിച്ചത്. നാട്ടുകാരുടെ സഹായത്തോടെ മുങ്ങിയെടുത്ത മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുറുപ്പുംപടി പൊലീസ് നടപടികൾ ആരംഭിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories