Share this Article
News Malayalam 24x7
സ്വര്‍ണ മോതിരമിട്ട പാമ്പ്; കയറി കുടുങ്ങിയത് വീട്ടിലെ മേശവലിപ്പില്‍, അവശനിലയിൽ
വെബ് ടീം
3 hours 46 Minutes Ago
1 min read
snake

കാസർഗോഡ്: സ്വർണവും പാമ്പും ചിലർക്കെങ്കിലും അടുത്തുകൂടി കാണുന്നത് തന്നെ പേടിയാണ്. ഒന്നിന് വിലയാണ് പ്രശ്‌നമെങ്കിൽ അടുത്തതിന് വിഷമാണ് കാരണം. ഇതിപ്പോൾ സ്വർണമോതിരമിട്ട പാമ്പാണ് അമ്പരപ്പും കൗതുകമുണർത്തുന്നത്. അതും വീട്ടിലെ മേശയ്ക്കുള്ളിൽ കണ്ടാലോ.

സ്വര്‍ണമോതിരം ശരീരത്തില്‍ കുടുങ്ങിയ നിലയില്‍ പാമ്പിനെ കണ്ടെത്തിയതാണ് കൗതുകം. അടൂര്‍ പതിക്കാലില്‍ രവിയുടെ വീട്ടിലാണ് സംഭവം. വീട്ടിലെ മേശവലിപ്പിലാണ് പാമ്പിനെ കണ്ടത്. വീട്ടിലെ മരംകൊണ്ടുണ്ടാക്കിയ മേശവലിപ്പ് കുട്ടികള്‍ തുറന്നപ്പോഴാണ് പാമ്പിനെ കണ്ടത്. ആദ്യം വിഷപ്പാമ്പാണെന്ന് കരുതി വീട്ടുകാര്‍ ഭയപ്പെട്ടെങ്കിലും ഉടന്‍ തന്നെ വനംവകുപ്പിന്റെ റെസ്‌ക്യൂ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.ദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോഴാണ് അത് ചേരയാണെന്ന് മനസ്സിലായത്. അടുത്തിടെ മരിച്ച ഒരു കുടുംബാംഗത്തിന്റെ സ്വര്‍ണമോതിരം മേശവലിപ്പില്‍ സൂക്ഷിച്ചിരുന്നു. ഇത് ചേരയുടെ ശരീരത്തില്‍ കുടുങ്ങിയ നിലയിലായിരുന്നു. ദിവസങ്ങളായി മോതിരത്തില്‍ കുടുങ്ങിക്കിടന്നതിനാല്‍ ചേര അവശനിലയിലായിരുന്നു. തുടര്‍ന്ന് സ്വര്‍ണമോതിരം മുറിച്ചുമാറ്റിയാണ് ചേരയെ രക്ഷപ്പെടുത്തിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories