Share this Article
എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സൗദി സർവീസുകൾ റദ്ദാക്കിയ നടപടി നവംബർ 14 വരെ തുടരും
വെബ് ടീം
3 hours 9 Minutes Ago
1 min read
AIR INDIA

ന്യൂഡൽഹി: സൗദിയിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കിയ നടപടി നവംബർ 14 വരെ തുടരുമെന്ന് എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനകമ്പനികൾ. റിയാദ്, ജിദ്ദ, ദമാം എന്നീ നഗരങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് റദ്ദാക്കിയത്. ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

ഒക്ടോബർ മുപ്പതിനോ അതിനു മുൻപോ ടിക്കറ്റ് എടുത്ത യാത്രക്കാർക്ക് ടിക്കറ്റ് റദ്ദാക്കി പൂർണ തുകയും റീഫണ്ടായി വാങ്ങുകയോ സീറ്റുകളുടെ ലഭ്യതയ്ക്കനുസരിച്ച് നവംബർ 29 വരെയുള്ള തീയതികളിലേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റുകയോ ചെയ്യാം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories