മലപ്പുറം ജില്ലയിലെ തെന്നലയിൽ സിപിഐ(എം) നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ പൊലീസ് കേസെടുത്തു. തെന്നല പഞ്ചായത്തിലെ ഒന്നാം വാർഡായ കൊടക്കല്ലിൽ വെച്ച് കഴിഞ്ഞ ദിവസമാണ് സിപിഐ(എം) നേതാവ് സെയ്താലി മജീദ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. ഒരു വനിതാ നേതാവിൻ്റെ പരാതിയിലാണ് ഇപ്പോൾ പൊലീസ് കേസെടുത്തിരിക്കുന്നത്.
പരാമർശം വലിയ വിവാദമാവുകയും പാർട്ടിക്കുള്ളിൽ നിന്നും പുറത്തുനിന്നും വ്യാപകമായ വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് സിപിഐ(എം) നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരം സെയ്താലി മജീദ് ഖേദപ്രകടനവും ക്ഷമാപണവും നടത്തിയിരുന്നു.
ക്ഷമാപണത്തിൽ, താൻ നടത്തിയ പ്രസംഗം പരിധി വിട്ടെന്നും അത് ഒഴിവാക്കേണ്ടിയിരുന്നു എന്നും, വാക്കുകൾ ആരെയും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും സെയ്ദാലി മജീദ് വ്യക്തമാക്കിയിരുന്നു. എങ്കിലും, വനിതാ നേതാവിൻ്റെ പരാതിയിൽ പൊലീസ് നിലവിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.