തിരുവനന്തപുരം കോർപറേഷനിലെ തൃക്കണാപുരം വാർഡിൽ ബിജെപി പ്രവർത്തകൻ ആത്മഹത്യ ചെയ്തു. തൃക്കണാപുരം വാർഡിൽ സ്ഥാനാർഥിയായി ബിജെപി പരിഗണിച്ചിരുന്ന ആനന്ദ് കെ.തമ്പിയാണ് ജീവനൊടുക്കിയത്. സീറ്റ് ലഭിക്കാത്തതിൽ മനംനൊന്താണ് ജീവനൊടുക്കിയത്. തൃക്കണാപുരത്ത് വി. വിനോദ് കുമാർ ആണ് നിലവിലെ ബിജെപി സ്ഥാനാർഥി.
മാധ്യമ സ്ഥാപനങ്ങളിലേക്ക് വാട്സാപ്പിലൂടെ ആത്മഹത്യ കുറിപ്പ് അയച്ച ശേഷമാണ് ആനന്ദിന്റെ ആത്മഹത്യ . സീറ്റ് ലഭിക്കാത്തതിനാൽ സ്വതന്ത്രനായി മത്സരിക്കാൻ ആനന്ദ് തീരുമാനിച്ചിരുന്നു.ബിജെപി, ആർഎസ്എസ് നേതാക്കൾക്ക് മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്നും ആനന്ദിന്‍റെ കുറിപ്പില്‍ പറയുന്നു. തൃക്കണ്ണാപുരത്ത് സ്ഥാനാർത്ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദ് ആരോപിക്കുന്നു.
എന്നാല്‍, ഇദ്ദേഹത്തിന്‍റെ പേര് ലിസ്റ്റിൽ ഉണ്ടായിരുന്നില്ലെന്നാണ് ബിജെപി നേതൃത്വം വിശദീകരിക്കുന്നത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ